Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MR Ajith Kumar

അജിത് കുമാറിനെതിരെ നടപടി വേണം; പദവിയിൽ തുടരാൻ പാടില്ലെന്ന് ബിനോയ് വിശ്വം

ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ര്‍ പൂ​രം ക​ല​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന എം.​ആ​ര്‍.​അ​ജി​ത് കു​മാ​ർ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി പ​ദ​വി​യി​ൽ തു​ട​രാ​ൻ പാ​ടി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. എ​ഡി​ജി​പി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സി​പി​ഐ​യു​ടെ നി​ല​പാ​ട്. ഭ​ര​ണം മാ​റി​യ​തു​കൊ​ണ്ട് ഈ ​നി​ല​പാ​ടി​ൽ യാ​തൊ​രു മാ​റ്റ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം ആ​ല​പ്പു​ഴ​യി​ലെ ന​വ​കേ​ര​ളാ യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ കേ​സ് എ​ഡി​ജി​പി ഇ​ട​പെ​ട്ട് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി (ഡി​ജി​പി) അ​ജി​ത് കു​മാ​റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് എ​ഡി​ജി​പി​യോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​ൻ ഡി​ജി​പി തീ​രു​മാ​നി​ച്ച​ത്. എ​ഡി​ജി​പി​യു​ടെ മ​റു​പ​ടി ല​ഭി​ച്ചാ​ലു​ട​ൻ ഡി​ജി​പി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് അ​ന്തി​മ റി​പ്പോ​ർ​ട്ട് കൈ​മാ​റും.

Kerala

പൂ​രം ക​ല​ക്ക​ലി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്; എ​ഡി​ജി​പി​ക്കെ​തി​രേ മൊ​ഴി ന​ല്‍​കി മ​ന്ത്രി കെ.​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ലി​ൽ എ​ഡി​ജി​പി അ​ജി​ത് കു​മാ​റി​നെ​തി​രെ റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​ൻ മൊ​ഴി ന​ൽ​കി. ചി​ല രാ​ഷ്ട്രീ​യ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി പൂ​രം ക​ല​ക്കാ​നാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

‌പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്ന നി​ല​യി​ൽ പ​ല കാ​ര്യ​ങ്ങ​ളി​ലും ഇ​ട​പെ​ടു​ന്ന​തി​ന് പ​രി​മി​തി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യം മു​ത​ലാ​ക്കി ചി​ല ഗൂ​ഢാ​ലോ​ച​ന​ക​ൾ ന​ട​ന്നെ​ന്ന് മൊ​ഴി​യി​ൽ പ​റ​യു​ന്നു.

പ​ല ത​വ​ണ വി​ളി​ച്ചി​ട്ടും അ​ജി​ത്കു​മാ​ർ ഫോ​ൺ എ​ടു​ത്തി​ല്ലെ​ന്നും മൊ​ഴി​യി​ലു​ണ്ട്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ദേ​വ​സ്വ​ങ്ങ​ളു​മാ​യി പ്ര​ശ്‌​നം ഉ​ണ്ടാ​യ​പ്പോ​ള്‍ അ​ക്കാ​ര്യം എ​ഡി​ജി​പി​യെ നേ​ര​ത്തേ ത​ന്നെ അ​റി​യി​ച്ച​താ​ണ്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന നി​ല​യി​ല്‍ സ്ഥ​ല​ത്തു​ണ്ടാ​ക​ണ​മെ​ന്ന് അ​റി​യി​ക്കു​ക​യും താ​ന്‍ ഉ​ണ്ടാ​കു​മെ​ന്ന് എ​ഡി​ജി​പി ഉ​റ​പ്പ് ന​ല്‍​കു​ക​യും ചെ​യ്ത​താ​ണ്.

എ​ന്നാ​ല്‍ പൂ​രം ക​ല​ങ്ങി​യ​തി​ന് ശേ​ഷം എ​ഡി​ജി​പി​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും കോ​ള്‍ എ​ടു​ക്കു​ക​യോ തി​രി​കെ വി​ളി​ക്കു​ക​യോ ചെ​യ്തി​ല്ല. എ​ഡി​ജി​പി ഒ​രു സ്വ​കാ​ര്യ യാ​ത്ര​യി​ലാ​യി​രു​ന്നെ​ന്നാ​ണ് പി​ന്നീ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ അ​റി​ഞ്ഞ​തെ​ന്നും മ​ന്ത്രി മൊ​ഴി ന​ല്‍​കി.

ബു​ധ​നാ​ഴ്ച രാ​ത്രി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ തോം​സ​ൺ ജോ​സാ​ണ് മ​ന്ത്രി​യു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. കേസിൽ നേ​ര​ത്തെ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ മൊ​ഴി​യും അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Kerala

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തേ​ക്കു​ള്ള ചു​രു​ക്ക​പ​ട്ടി​ക​യാ​യി; എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തേ​ക്കു​ള്ള മൂ​ന്ന് പേ​രു​ടെ പ​ട്ടി​ക​യാ​യി. സം​സ്ഥാ​ന റോ​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റും മു​ൻ ബി​എ​സ്എ​ഫ് മേ​ധാ​വി​യു​മാ​യ നി​തി​ൻ അ​ഗ​ർ​വാ​ൾ, ഐ​ബി​യി​ലെ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​ർ റ​വാ​ട ച​ന്ദ്ര​ശേ​ഖ​ർ, ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി യോ​ഗേ​ഷ് ഗു​പ്ത എ​ന്നി​വ​രാ​ണ് യു​പി​എ​സ്‌​സി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലു​ള്ള​ത്.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ത് രേ​ഖാ​മൂ​ലം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കും. പ്ര​ത്യേ​ക കാ​ബി​ന​റ്റ് ചേ​ര്‍​ന്ന് ഈ ​മാ​സം 30ന് ​മു​മ്പ് ഇ​വ​രി​ല്‍ ഒ​രാ​ളെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കും.

അ​തേ​സ​മ​യം സു​രേ​ഷ് രാ​ജ് പു​രോ​ഹി​ത്, എം.​ആ​ർ. അ​ജി​ത് കു​മാ​ർ എ​ന്നി​വ​രു​ടെ പേ​രും സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു.​എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ പ​ട്ടി​ക​യി​ൽ ഉ​ള്‍​പ്പെ​ടു​ത്താ​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സം​സ്ഥാ​നം സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ യു​പി​എ​സ്‌​സി യോ​ഗം ഇ​വ​രെ പ​രി​ഗ​ണി​ച്ചി​ല്ല.

Latest News

Corehub Up